മഞ്ചേശ്വരത്ത് വൻ കവർച്ച; നിർമാണ സാമഗ്രികൾ നിർമിക്കുന്ന സ്ഥാപനത്തിൽ നിന്ന് 4,30,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു




കാസർഗോഡ്: മഞ്ചേശ്വരത്ത് നിർമാണ സാമഗ്രികൾ നിർമിക്കുന്ന സ്ഥാപനത്തിൽ വൻ കവർച്ച നടന്നു. ഇന്റർലോക്ക് ബ്രിക്സ് നിർമിക്കുന്ന മോട്ടോറുകളും ഉപകരണങ്ങളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ ആണ് ഇവിടെ നിന്ന് മോഷ്ടിക്കപ്പെട്ടത്.

മഞ്ചേശ്വരം ബഡാജെയിലെ കൺസ്ട്രക്ഷൻ മെറ്റീരിയൽ പാപ്പില ഇന്റർലോക്കിംഗ് കോൺക്രീറ്റ് ബ്രിക്സ് സ്ഥാപനത്തിലാണ് ഈ മോഷണം നടന്നത്. ഇന്റർലോക്ക് ബ്രിക്സ് നിർമ്മിക്കുന്ന മെഷീന്റെ രണ്ട് മോട്ടോറുകൾ, രണ്ട് നിർമ്മാണ അച്ചുകൾ, സീലിംഗ് ഫാൻ, ഗ്യാസ് സിലിണ്ടർ എന്നിവ ആണ് മോഷ്ടാക്കൾ കവർന്നത്. അതുപോലെ തന്നെ സ്ഥാപനത്തിലെ ഇലക്ട്രിക് വയറിംഗ് നശിപ്പിച്ച് കോപ്പർ വയറുകളും മോഷ്ടിച്ചു. ഏകദേശം 4,30,000 രൂപയുടെ നഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ കുഞ്ചത്തൂർ സ്വദേശി അഷ്റഫ് മഞ്ചേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
​സെപ്റ്റംബർ 11 നും 22 നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നത്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം