ചെക്ക് തട്ടിയെടുത്ത് 46 കോടി രൂപ സ്വന്തമാക്കി’; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി രാധ





ചെന്നെ : തെന്നിന്ത്യൻനടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പമായി ബന്ധപ്പെട്ട് പരാതി നൽകി സഹോദരിയും നടിയുമായ രാധ. അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 46 കോടി തട്ടിയെടുത്തെന്നാണ് രാധ ആരോപിക്കുന്നത്. സംഭവത്തിൽ ചെന്നൈ പൊലീസിനാണ് രാധ ഇന്ന് രാവിലെ പരാതി കൈമാറിയത്. ഒന്നിച്ചു താമസിച്ചിരുന്ന സമയത്ത്, താൻ ഒപ്പിട്ടു വച്ചിരുന്ന അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് പണം കൈവശപ്പെടുത്തിയെന്നാണ് രാധ ആരോപിക്കുന്നത്.
അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നാണ് രാധയുടെ വാദം. ചെന്നൈയിലെ എആർ സ്ട്രീറ്റിലെ വീട്ടിൽ രണ്ടുനിലകളിലായിട്ടാണ് രാധയും അംബികയും താമസിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് ചെക്കുകൾ താൻ മുറിയിൽ ഒപ്പിട്ടു വച്ചിരുന്നെന്നും രാധ പരാതിയിൽ പറയുന്നു. വ്യക്തിപരമായ കാരണങ്ങൾ മൂലം കേരളം, മുംബൈ, ബം​ഗളൂരു എന്നിവിടങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന വ്യക്തിയാണ് താൻ. ഇത്തരത്തിൽ യാത്രയിലായിരിക്കേ അംബിക തന്റെ മുറിയിലെത്തി ചെക്ക് കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയിലെ ആരോപണം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം