ഹിറ്റ് മേക്കർ മമിത; 50 ദിവസത്തിനുള്ളിൽ മൂന്ന് 200 കോടി ചിത്രങ്ങൾ, ആഘോഷങ്ങൾക്കിടയിൽ താരം ആശുപത്രിയിൽ
കൊച്ചി:മലയാളം, തമിഴ് സിനിമകളിലൂടെയെത്തി ചുരുങ്ങിയ കാലംകൊണ്ട് ദക്ഷിണേന്ത്യൻ സിനിമയുടെ മുൻനിരയിലേക്ക് ഉയർന്ന വന്ന താരമാണ് മമിത ബെെജു. മമിത തൻ്റെ ചലച്ചിത്രജീവിതത്തിൽ നിരവധി വിജയങ്ങൾ സ്വന്തമാക്കിയ വർഷമാണിത്. 50 ദിവസത്തിനുള്ളിൽ തുടർചയായി 3 ചിത്രങ്ങളാണ് മമിതയുടേതായി 200 കോടി ക്ലബ്ബിൽ ഇടംനേടിയത്. വിജയ്‌ക്കൊപ്പം അഭിനയിച്ച ജനനായകൻ 327 കോടിയോളവും, സൂര്യയ്‌ക്കൊപ്പം വേഷമിട്ട വിശ്വനാഥ് ആൻഡ് സൺസ് 240 കോടിയും ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടി. ഏറ്റവുമൊടുവിൽ ഗിരീഷ് എ ഡി യുടെ സംവിധാനത്തിൽ നിവിൻ പോളിക്കൊപ്പം നായികയായി എത്തിയ ബത്‍ലഹേം കുടുംബ യൂണിറ്റ് വെറും 11 ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിലെത്തിയത്. സൗത്ത് ഇന്ത്യയിലും കടന്ന് ദേശീയതലത്തിൽ വരെ ചർച്ചയായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് താരത്തിന് ഈ ആരോഗ്യപ്രശ്നം നേരിടേണ്ടി വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് താരത്തെ ഉയർന്ന പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ ആഴ്ച ഓസ്ട്രേലിയയിൽ വെച്ച് നടക്കാനിരുന്ന ലെൻഡാക്സിസ് ക്ലൈഡ് ഓണം 2026 പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന താരം, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നിലവിൽ പൂർണ്ണ വിശ്രമത്തിലാണ്. വിജയങ്ങൾ ആഘോഷമാക്കേണ്ട അവസരത്തിൽ ആശുപത്രി കിടക്കയിൽ ചിലവഴിക്കുകയാണ് മമിത ഇപ്പോൾ.
Comments
Post a Comment