ജന്മാഷ്ടമി ദിനത്തിൽ ബാലഗോകുലം കണ്ണൂർ ജില്ലയിൽ 500 ശോഭായാത്രകൾ നടത്തും



കണ്ണൂർ:ബാലഗോകുലത്തിൻ്റെആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് ജന്മാഷ്ടമി ദിനത്തിൽ
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ അഞ്ഞൂറിലേറെ 
ശോഭായാത്രകൾ നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂരിൽ 
വൈകിട്ട് നാലുമണിക്ക് 
വിളക്കും തറയിൽ നിന്ന് 
ആരംഭിക്കുന്ന ശോഭായാത്ര കാഞ്ചി കാമാക്ഷി അമ്മൻ കോവിലിൽ സമാപിക്കും. 
മായ വിട്ടുണരൂ, മാനവനായി വളരൂ സന്ദേശമുയർത്തയാണ്ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടത്തുന്നത്.
കലാകായിക വൈജ്ഞാനിക മത്സരങ്ങൾ , സാംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ, ബോധവത്ക്കരണ ക്ലാസുകൾ, ഗോപൂജ, ഭജന സന്ധ്യ, ഉറിയടി, ഗ്രാമോത്സവംതുടങ്ങി വിവിധ പരിപാടികൾ ബാലഗോകുലം സംഘടിപ്പിച്ചിട്ടുണ്ട്. ശോഭായാത്രയിൽ പൗരാണിക വേഷങ്ങൾ അടങ്ങിയ നിശ്ചലദൃശ്യങ്ങൾ, ഗോപികാ നൃത്തം, ഭജന, 
 വാദ്യമേളങ്ങൾ എന്നിവയുമുണ്ടാകും. രാത്രി എട്ടു മണിക്ക് മുൻപെ പരിപാടികൾ അവസാനിപ്പിക്കാനും ഗതാഗത കുരുക്ക് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് രക്ഷാധികാരി ഭാരവാഹികളികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ബാലഗോകുലം സംസ്ഥാന സമിതി അംഗം പി.വി. ഭാർഗവൻ, ജില്ലാ പ്രസിഡണ്ട് പി. സി. ദിനേശൻ , താലൂക്ക് പ്രസിഡണ്ട് എ. കെ. സുനിൽ,ടൗൺ ആഘോഷകമ്മിറ്റി സെക്രട്ടറി ടി-സുകേഷ് എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം