സ്വർണ വിലയിൽ തിരിച്ചു കയറ്റം; ഇന്ന് പവന് കൂടിയത് 560 രൂപ




കണ്ണൂർ: സംസ്ഥാനത്ത് സ്വർണ വിലയിൽ തിരിച്ചു കയറ്റം. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് 13,710 രൂപയും പവന് 560 രൂപ ഉയർന്ന് 1,09,680 രൂപയുമായി. ഇതോടെ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന വിലയിടിവിന് വിരാമമായി. കഴിഞ്ഞ നാല് നാലു ദിവസം കൊണ്ട് പവൻ വിലയിൽ 2,960 രൂപയുടെ കുറവു രേഖപ്പെടുത്തിയിരുന്നു.

18 കാരറ്റിന് ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. വില 11,265 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 45 രൂപ വർധിച്ച് 8,775 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 30 രൂപ വർധിച്ച് 5,660 രൂപയുമായി. വെള്ളി വിലയിലും ഇടിവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 240 രൂപയിലെത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം