കേരളത്തില്‍ പുതിയ വോട്ടിന് ഇനി 'ഫോം 6' മാത്രം; ഡിക്ലറേഷന്‍ ഫോം നീക്കി


ന്യൂഡൽഹി : കേരളമടക്കം
എസ്ഐആർ കഴിഞ്ഞ സംസ്ഥാനങ്ങളിൽ പുതിയ വോട്ടറാകാൻ അപേക്ഷിക്കുന്നവർക്ക് ഇനി അപേക്ഷയ്ക്കൊപ്പം 'അധിക സത്യവാങ്മൂലം' (ഡിക്ലറേഷൻ ഫോം) നൽകേണ്ട. ഇന്നലെ രാത്രിയോടെ വോട്ടേഴ്സ‌് പോർട്ടലിൽ നിന്ന് ഡിക്ലറേഷൻ ഫോം ഒഴിവാക്കി. 'ഫോം 6' ചട്ടപ്രകാരം ഭേദഗതി ചെയ്യാതെ കമ്മിഷൻ സ്വന്തം നിലയ്ക്ക് അതിനൊപ്പം ഡിക്ലറേഷൻ ഫോം കൂടി ഉൾപ്പെടുത്തിയതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ വിയോജനക്കുറിപ്പെഴുതിയത്
എസ്ഐആർ അവസാനിച്ചശേഷവും പുതിയ വോട്ടറാകാൻ അപേക്ഷ നൽകുന്നവർ എസ്ഐആർ നടപടികൾക്ക് വിധേയമാകേണ്ട സ്‌ഥിതിയാണ് ഇതോടെ ഒഴിവായത്. എസ്ഐആർ നടക്കാത്ത സമയത്ത് 'ഫോം 6' മാത്രം മതിയെന്നാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കമ്മിഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഫലത്തിൽ കേരളത്തിൽ പുതിയ വോട്ടറായി അപേക്ഷിക്കുന്നവർ ഇനി 'ഫോം 6' മാത്രം നൽകിയാൽ മതി.
അതേസമയം, എസ്ഐആർ പുരോഗമിക്കുന്ന ഡൽഹിയടക്കമുള്ള 13 സംസ്ഥാനങ്ങളിൽ ഡിക്ലറേഷൻ ഫോം നിലവിൽ നൽകണം

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം