മമ്മൂട്ടി @ 75, പുതുചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി:മമ്മൂട്ടിയുടെ എഴുപത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രം ‘മേള’യുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് മേള. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കേരളത്തിലും തമിഴ്നാട്ടിലുമായാണ് നടക്കുന്നത്. ജൂലൈ 28നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സെപ്റ്റംബർ ഏഴിന് പുറത്തിറങ്ങുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു.
നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ജൂലൈ 9ന് ആയിരുന്നു നടന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.
Comments
Post a Comment