മാസം 80,000 രൂപ വരെ ശമ്പളം; ബിരുദമുള്ളവർക്ക് പ്രമുഖ ബാങ്കിൽ ജോലി നേടാൻ അവസരം, വേ​ഗം അപേക്ഷിച്ചോളൂ



കണ്ണൂർ:ബിരുദ യോ​ഗ്യതയുള്ളവർക്ക് ഗ്രാമീണ ബാങ്കുകളിൽ ഉയർന്ന ശമ്പളമുള്ള ജോലി നേടാൻ അവസരം. രാജ്യത്തെ 27 വ്യത്യസ്ത ഗ്രാമീണ ബാങ്കുകളിലായി 4256 ഒഴിവുകളാണുള്ളത്. കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകളുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്​സണൽ സെലക്ഷൻ നടത്തുന്ന പരീക്ഷ വഴിയാണ് നിയമനം. യോ​ഗ്യരായ ഉദ്യോ​ഗാർഥികൾ സെപ്റ്റംബർ 21നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.
ഗുജറാത്ത് ഗ്രാമീൺ ബാങ്കിൽ 600 ഒഴിവുകളും കർണാടക ഗ്രാമീൺ ബാങ്കിൽ (300), തമിഴ്​നാട് ഗ്രാമ ബാങ്കിൽ 90 ഒഴിവുകളുമുണ്ട്. കേരള ഗ്രാമീണ ബാങ്കിലെ ആകെ ഒഴിവുകളിൽ ജനറൽ 22, പിന്നാക്കം 15, പട്ടി ജാതി 8, സാമ്പത്തിക ദുർബ്ബലം 6, പട്ടിക വർഗ്ഗം 4 എന്ന വിധത്തിൽ കാറ്റഗറി തിരിച്ച് സംവരണമുണ്ട്.
  അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 18 നും 30 വയസിനുമിടയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.
ഓൺലൈനായുള്ള പ്രിലിമിനറി, മെയിൻ പരീക്ഷകൾ, ഇന്റർവ്യൂ എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണ് ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കായി https://cgrs.ibps.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കാവുന്നതാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം