തിരുവോണം ബംപറിന് വൻ ഡിമാന്റ്; വിറ്റഴിച്ചത് 87.68 ലക്ഷം ടിക്കറ്റുകൾ, സർക്കാരിന് 438 കോടി രൂപ നേട്ടം.
തിരുവനന്തപുരം: തിരുവോണം ബംപറിന് വൻ ഡിമാന്റ്. നറുക്കെടുപ്പിന് മൂന്ന് നാൾ ബാക്കി നിൽക്കെ വിറ്റഴിച്ചത് 87.68 ലക്ഷം ടിക്കറ്റുകൾ. സർക്കാരിന് നേട്ടം 438 കോടി രൂപ. ശനിയാഴ്ചയാണ് നറുക്കെടുപ്പ്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. 90 ലക്ഷം ടിക്കറ്റുകളുടെ വിൽപന ലക്ഷ്യമിട്ട് ജൂലൈ 20നാണ് തിരുവോണം ബംപർ വിൽപന ആരംഭിച്ചത്. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജൻസി സമ്മാനമായും നൽകും.
അംഗീകൃത ലോട്ടറി ഏജന്റുമാരും വിൽപ്പനക്കാരും മുഖേന സംസ്ഥാനത്ത് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ഒരു കോടി വീതം ഇരുപത് പേർക്ക് രണ്ടാം സമ്മാനമായി നൽകുന്നു. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും ലഭിക്കും.
അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അച്ചടിച്ച പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രം അംഗീകൃത ഏജന്റുമാരിൽ നിന്നോ വില്പനക്കാരിൽ നിന്നോ നേരിട്ട് വാങ്ങേണ്ടതാണ്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ എന്നിവ വഴി വില്പനയില്ല.
Comments
Post a Comment