മാസ വരുമാനത്തിനോടൊപ്പം ഇനി 9000 രൂപ കൂടി അധികമായി ലഭിച്ചാലോ? ഭാവി സുരക്ഷിതമാക്കാൻ പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയെക്കുറിച്ചറിയാം




കണ്ണൂർ:സാമ്പത്തികഭദ്രതയോടുകൂടിയുള്ള ജീവിതമാണ് ഒട്ടുമിക്കവരുടെയും സ്വപ്നം. അതിനായി ലഭിക്കുന്ന മാസശമ്പളത്തിന്റെ ഒരു നിശ്ചിത ഭാ​​ഗം ഏതെങ്കിലും പദ്ധതികളിൽ നിക്ഷേപിക്കാത്തവരും ചുരുക്കമായിരിക്കും. എന്നാൽ ഏത് പദ്ധതിയിൽ പണം നിക്ഷേപിക്കുമ്പോഴാണ് കൂടുതൽ ലാഭം ഉണ്ടാവുകയെന്ന കാര്യത്തിൽ ഇപ്പോഴും പലർക്കും സംശയമുണ്ടായിരിക്കും. എന്നാൽ ഇനിമുതൽ ആ സംശയം വേണ്ട.
തപാൽ വകുപ്പിന് കീഴിലുള്ള റെക്കറിം​ഗ് ഡെപ്പോസിറ്റുകൾ (ആർഡി ) നിക്ഷേപകർക്ക് കൂടുതൽ ലാഭവും സുരക്ഷിതത്വവും നൽകുന്നുണ്ട്. വരുമാനത്തിന്റെ ഒരു ഭാ​ഗം ആർഡിയിൽ നിക്ഷേപിക്കുകയാണെങ്കിൽ നിശ്ചിത കാലം കൊണ്ട് മികച്ച വരുമാനം നേടിയെടുക്കാമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ പറയുന്നത്. അതുപോലെ സുരക്ഷിതമായ മറ്റൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. നിങ്ങളുടെ നിക്ഷേപത്തിന് 7.4 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
അഞ്ച് വർഷമാണ് പോസ്‌​റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ കാലാവധി. ആവശ്യമെങ്കിൽ ഈ കാലാവധി ദീർഘിപ്പിക്കാവുന്നതാണ്. രണ്ട് രീതിയിൽ ഈ പദ്ധതിയിൽ പണം നിക്ഷേപിക്കാവുന്നതാണ്. സിം​ഗിൾ അക്കൗണ്ടിലും ജോയിന്റ് അക്കൗണ്ടിലുമാണ് നിക്ഷേപം നടത്തേണ്ടത്. സിംഗിൾ അക്കൗണ്ടിൽ ഒൻപത് ലക്ഷം രൂപ വരെയും ജോയിന്റെ അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം