മരിച്ചാലും മറക്കില്ല, ഗുഡ് ബൈ മെസി



.

21 വർഷം….. 207 മത്സരങ്ങൾ….125 ഗോളുകൾ. കാൽപ്പന്തിലൂടെ ലോകത്തെ മാന്ത്രികതയുടെ കൊട്ടാരക്കെട്ടിലേക്കെത്തിച്ച സാക്ഷാൽ ലയണൽ മെസി. വൈകാരിക കുറിപ്പിലൂടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഐതിഹാസിക ഫുട്ബോൾ കാലത്തിനു കൂടിയാണ് തിരശ്ശീല വീഴുന്നത്.


2016ലെ കോപ്പ അമേരിക്ക പോരാട്ടത്തിന്റെ ഫൈനലിൽ ചിലിയിൽ തോൽവി നേരിട്ടതോടെ വിരമിക്കാൻ ഒരുങ്ങിയ മെസി ആരാധകരുടെ അഭ്യർഥനയ്ക്ക് പിന്നാലെയാണ് വീണ്ടും കളിത്തട്ടിലിറങ്ങിയത്. പിന്നീട് അദ്ദേഹം മെനഞ്ഞെടുത്തത് സമാനതകളില്ലാത്ത ചരിത്രം കൂടിയായിരുന്നു. മുത്തശിയുടെ വിരൽത്തുമ്പ് പിടിച്ചെത്തിയ മെസി രണ്ട് പതിറ്റാണ്ടുകൊണ്ടുണ്ടാക്കിയത് അപൂർവ നേട്ടങ്ങളായിരുന്നു. അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന പ്രശസ്തിയും നേടിയെടുത്തു.


മെസി മെനഞ്ഞെടുത്ത ചരിത്ര റെക്കോർഡുകൾ ഇവയാണ്

ഇത്തവണത്തെ ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിലാണ് അദ്ദേഹം 200 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കിയത്. ഈ മത്സരത്തിൽ മെസി ആദ്യ ലോകകപ്പ് ഹാട്രിക്കും സ്വന്തമാക്കി.
ലോകകപ്പിൽ 34 മത്സരങ്ങൾ കളിച്ച താരമെന്ന പേര് സ്വന്തമാക്കി. അതുപോലെ ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിച്ച താരരമെന്ന റെക്കോർഡും മെസിയുടെ പേരിൽ തന്നെ
തുടർച്ചയായി ഒൻപത് ലോകകപ്പ് മത്സരങ്ങളിൽ ​ഗോൾ നേടുന്ന ആദ്യ താരമെന്ന നോട്ടം കൊയ്തെടുത്തു.
ചരിത്രത്തിലെ​ ഗോൾ വേട്ടക്കാരൻ, ഫിഫ ലോകകപ്പിലൂടെ ആകെ 21 ​ഗോളുകളാണ് മെസി തീർത്തത്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ​അസിസ്റ്റുകൾ (12) നൽകിയ താരം. ആറ് ടൂർണമെന്റുകളിലായി 33 ​ഗോളുകളും അസിസ്റ്റുകളും അദ്ദേഹത്തിന് സ്വന്തം.
ലോകകപ്പ് ഫൈനൽ കളിച്ച ഏറ്റവും പ്രായം കൂടിയ (39 വയസ് 25 ദിവസം) ഔട്ട്ഫീൽഡ് താരം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം