ലോകത്തെ ഞെട്ടിച്ച് മലയാളി യുവതികളുടെ കൊലപാതകം: ദുരൂഹതയേറുന്നു




ന്യൂയോർക്ക്:ലോകത്താകമാനം ഞെട്ടിച്ചുക്കൊണ്ടാണ് കാലിഫോർണിയയിലെ മലയാളി യുവതികളുടെ മരണവാർത്തയെത്തുന്നത്. കാലിഫോർണിയയിൽ രണ്ടു മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു.

സംഭവത്തിൽ അറസ്‌റ്റിലായ കോട്ടയം മൂന്നിലവ് സ്വദേശി അനിലയെ മിൽപീറ്റസ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുറ്റം സമ്മതിച്ചെന്നാണ് വിവരം. തൻ്റെ ജോലി നഷ്ടമാവുകയും സുഹൃത്തുക്കളുടെ ജോലി സ്ഥിരപ്പെടുകയും ചെയ്തതിൽ അനില ആഴ്ചകളായി നിരാശയിലായിരുന്നു. ഇതാകാം കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ സംശയം. കൊല്ലപ്പെട്ട രണ്ടുപേരും അദ്ധ്യാപികമാരും അനില പ്രമുഖ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമായിരുന്നു.


അമേരിക്കയിൽ വച്ചാണ് മൂവരും പരിചയപ്പെട്ടത്. മൂന്നു കുടുംബങ്ങളും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. അനിലയും അഞ്ജനയും ഒരേ ഫ്ളാറ്റ് സമുച്ചയത്തിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇതിനടുത്ത് മറ്റൊരു വീട്ടിലാണ് ആൻമേരി മാത്യു കുടുംബമായി താമസിച്ചിരുന്നത്.അമേരിക്കൻ സമയം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കോട്ടയം കുറിച്ചി പത്തറ വീട്ടിൽ ജേക്കബിൻ്റെ (മിഥുൻ) ഭാര്യയും തിരുവനന്തപുരം സ്വദേശിയുമായ ആൻമേരി മാത്യു (40), തൃശൂർ മുടിക്കോട് തെക്കൂട്ട് ഹരിദാസ്- സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ആനിനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
അഞ്ജനയെ ഫ്ലാറ്റിൽ നിന്ന് വിളിച്ചിറക്കി വാഹനമിടിച്ചാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം