കെ എസ് യു ജില്ല പ്രസിഡൻ്റിനെ അക്രമിച്ച കേസിലെ പ്രതി അറസ്‌റ്റിൽ




കൂത്തുപറമ്പ് : കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് ക്യാംപസിന് സമീപം വെച്ച്
കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം.സി അതുലിനെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകനായ രജീഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.കൂത്തുപറമ്പ് നിർമലഗിരി കോളേജിന് സമീപത്ത് വെച്ച് കഴിഞ്ഞ നാലിന് രാത്രി എട്ടരയോ നടന്ന അക്രമത്തിൽ പരിക്കേറ്റ അതുൽ ഉൾപ്പടെയുള്ള കെ എസ് യു നേതാക്കൾ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കേസിലെ മറ്റ് പ്രതികൾ ഒളിവിലാണ് . നിർമ്മലഗിരിയിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് എസ് എഫ് ഐ പ്രവർത്തകർ ഉൾപ്പെടെ ആറ് പേർക്ക് പരുക്കേറ്റിരുന്നു ഇടി കട്ടയും മറ്റു മാരകായുധങ്ങളും കൊണ്ടുള്ള ഇടിയേറ്റ് ഗുരുതരമായി പരുക്കേറ്റേ അതുൽ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം