ബൈക്കപകടത്തിൽ ഗുരുതരമായിപരിക്കേറ്റ സിപിഎം ലോക്കൽകമ്മറ്റിയംഗം*ചികിത്സയ്ക്കിടെ മരണമടഞ്ഞു




പയ്യന്നൂർ: ബൈക്ക് അപകടത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ സി പി എം നേതാവ് ചികിത്സയ്ക്കിടെ മരിച്ചു.
സി പി എം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കാങ്കോൽ ടൗണിലെ ആകാശ് എന്റർപ്രൈസസ് ഉടമയുമായ കെ സതീശനാണ (56)ബൈക്ക് അപകടത്തിൽ മരണമടഞ്ഞത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്  കാങ്കോൽ ഷോപ്പിൽ നിന്നും സ്വാമിമുക്കിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ പാപ്പാരട്ടയിലാണ് അപകടം നടന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ  സൂക്ഷിച്ചിട്ടുണ്ട്. സെപ്റ്റംബർ 9 ബുധനാഴ്ച 8:15 കാങ്കോൽ, 9:00 ഏറ്റു കുടുക്ക  കൃഷ്ണപിള്ള സ്മാരക മന്ദിരം, 9:30 കക്കിരിയാട് പൊതുജന വായനശാല,എന്നിവിടങ്ങളിലും തുടർന്ന് സ്വാമിമുക്കിലെ വീട്ടിലും പൊതുദർശനം. 10:30 ന് പുല്ലാമണ്ണി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാരം. അച്ഛൻ പരേതനായ കൊഴുമ്മൽ ഗോവിന്ദൻ നമ്പ്യാർ, അമ്മ കൈപ്രത്ത് കല്യാണി അമ്മ, ഭാര്യ: ശ്രീവിദ്യ (അധ്യാപിക, വലിയചാൽ ഗവൺമെന്റ് എൽ പി സ്കൂൾ), മക്കൾ അനശ്വര (എം ബി ബി എസ് വിദ്യാർത്ഥിനി റഷ്യ,) ആകാശ് (ബി ബി എ വിദ്യാർത്ഥി ബാംഗ്ലൂർ.) സഹോദരങ്ങൾ സതീദേവി (കുറുവേലി), പൂമണി (കുറുക്കൂ ട്ടി), ഗീത (കുണ്ടുവാടി), അനിതാകുമാരി (അധ്യാപിക, കൊഴുമ്മൽ ഗവൺമെന്റ് എൽ പി സ്കൂൾ). 
കർഷക തൊഴിലാളി യൂണിയൻ ആലപ്പടമ്പ് വെസ്റ്റ് വില്ലേജ് സെക്രട്ടറി, കക്കിരിയാട് ആയുർവേദ വിഷ ചികിത്സാലയം സൊസൈറ്റി സെക്രട്ടറി, വാർഡ് വികസന സമിതി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം