ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്ആർഎംഎസ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി



കണ്ണൂർ:ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്  കുമാറിനെ പുറത്താക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നിഷ്പക്ഷമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ആർഎംഎസ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
 കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ രാജ് മോഹനൻ ഉണ്ണിത്താൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി എ നാരായണൻ, പിടി മാത്യു, സജീവ് മാറോളി,വി വി പുരുഷോത്തമൻ,   കെ സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയവൂർ , റിജിൽ മാക്കുറ്റി,അഡ്വ.റഷീദ് കവ്വായി , ജോഷി കണ്ടത്തിൽ ,വി രാധാകൃഷ്ണൻ മാസ്റ്റർ,അഡ്വ.പി ഇന്ദിര ,രജനി രമാനന്ദ്, മുഹമ്മദ് ബ്ലാത്തൂർ, കെ പ്രമോദ്,അമൃത രാമകൃഷ്ണൻ,വി സുരേന്ദ്രൻ മാസ്റ്റർ ,കട്ടേരി നാരായണൻ , കെ പി സാജു ,എം കെ മോഹനൻ, കെസി ഗണേശൻ,പി കെ ജനാർദ്ദനൻ ,ശ്രീജ മഠത്തിൽ ,വിജിൽ മോഹനൻ ,ബിജു ഉമ്മർ , ടി ജനാർദ്ദനൻ ,പി മാധവൻ മാസ്റ്റർ ,ഹരിദാസ് മൊകേരി ,സന്തോഷ് കണ്ണംപള്ളി ,എ ഡി സാബൂസ് ,നൗഷാദ് ബ്ലാത്തൂർ ,മുണ്ടേരി ഗംഗാധരൻ , കെ കെ  സുരേഷ് കുമാർ ,കല്ലിക്കോടൻ രാഗേഷ് , ടി കെ അജിത്ത് ,കാപ്പാടൻ ശശിധരൻ , എം പി അരവിന്ദാക്ഷൻ ,കായക്കൽ രാഹുൽ ,ലക്ഷ്മണൻ തുണ്ടിക്കോത്ത് ,കൂക്കിരി രാഗേഷ് ,പി കെ സരസ്വതി ,എൻ ആർ മായൻ ,സി എം ഗോപിനാഥ്‌ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം