ഗ്ലോവേദ റിവൈവ് കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു




കണ്ണൂർ:105 വർഷത്തെ പാരമ്പര്യവും വിശ്വാസവും കൈമുതലാക്കിയ ആര്യ വൈദ്യ വിലാസിനി വൈദ്യശാലയുടെ പുതിയ സംരംഭമായ ഗ്ലോവേദ റിവൈവ് ആയുർ മെഡി കോസ് മെറ്റിക് ക്ലിനിക് ആൻഡ് ട്രീറ്റ് മെന്റ്  സെന്റർ -ന്റെ മൂന്നാമത്തെ ശാഖ കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു.
ഡോ.റീജ മനോജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ,സൗത്ത് ബസാർ കൗൺസിലർ  ഇ. ബീനയുടെ അധ്യക്ഷയായി.  ഡോ. മനോജ് കാളൂർ പദ്ധതി വിശദീകരിച്ചു.കണ്ണൂർ മേയർ  പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ മുഖ്യാതിഥിയായി. അഡ്വ. അർച്ചന വണ്ടിച്ചാൽ.സച്ചിൻ സൂര്യകാന്ത് മഖേജാ, ഡോ. മോഹനൻ, അനിൽകുമാർ (കോർവ)മുരളീകൃഷ്ണൻ (ഫെറ),പങ്കജ വല്ലി (ഫെറ)തുടങ്ങിയവർ സംസാരിച്ചു.ഗായത്രി മുണ്ട്യത്ത് നന്ദി പറഞ്ഞു
തലവേദന, പെയിൻ മാനേജ്മെന്റ്, വുമൺ ഹെൽത്ത് തുടങ്ങിയ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾക്കൊപ്പം ആയുർമെഡി ഫേഷ്യലുകൾ, പഞ്ചകർമ്മ ചികിത്സകൾ, മുടികൊഴിച്ചിൽ, താരൻ, അകാല കഷണ്ടി, മുഖക്കുരു, മറ്റ് ചർമ്മ-സൗന്ദര്യ പ്രശ്നങ്ങൾ , എന്നിവയ്ക്കുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്.
നൂറ് ശതമാനം ആയുർവേദ ഫോർമുലേഷനുകളും ആധുനിക കോസ്മെറ്റിക് സാങ്കേതികവിദ്യയും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സമന്വയിപ്പിച്ചാണ് ചികിത്സകൾ ഒരുക്കിയിരിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം