റോഡരികിലൂടെ നടന്നു പോകവെബുള്ളറ്റ് ഇടിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരണമടഞ്ഞു
കണ്ണൂർ: ഇരിണാവ് റോഡരികിൽ വാഹനം നിർത്തി നടന്നു പോകന്നതിനിടെ ബുള്ളറ്റ് ബൈക്ക്ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഇരിണാവ് കരിക്കാട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പ്രവാസി കടാങ്കോട് വീട്ടിൽ നിർമ്മൽ കുമാറാ (64) മരണമടഞ്ഞത്
കഴിഞ്ഞ ഏഴിനു രാത്രി 7 മണിക്ക് യോഗശാലക്ക് സമീപം ഇരിണാവ് റോഡിലായിരുന്നു അപകടം. റോഡരികിൽ വാഹനം നിർത്തി തൊട്ടടുത്ത കടയിലേക്ക് പോകുന്നതിനിടെയാണ് ബുള്ളറ്റ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച്ച രാത്രിയോടെ യായിരുന്നു അന്ത്യം.
മാതാവിനു അസുഖം കാരണം ദിവസങ്ങൾക്ക് മുമ്പാണ് സൗദിയിൽ നിന്നും നിർമ്മൽ കുമാർ നാട്ടിലെത്തിയത്. അച്ഛൻ പരേതനായ ഗോവിന്ദൻ നായർ (ചെമ്മര വയൽ ) അമ്മ കടാങ്കോട് കമലാക്ഷി അമ്മ. ഭാര്യ: രാജി (ചെറുകുന്ന് ). മകൾ: അഞ്ജന. മരുമകൻ: മനീഷ് (ഏഴിലോട്). സഹോദരങ്ങൾ: പത്മിനി, രാജേഷ്, പരേതരായ രോഹിണി.
Comments
Post a Comment