ശാന്തിഗിരിയിൽ വീട്ടുമുറ്റത്തെത്തി കാട്ടാന; കുടുംബം രക്ഷപെട്ടത് അത്ഭുതകരമായി
കൊട്ടിയൂർ:കേളകംഅടക്കാത്തോട് ശാന്തിഗിരിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീണ്ടും ഭീതി പരത്തി. അട്ടക്കുളം രാജന്റെ വീട്ടുമുറ്റത്താണ് രാത്രിയോടെ കാട്ടാന എത്തിയത്. ആന വീട്ടുമുറ്റത്ത് എത്തിയപ്പോൾ രാജനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീട്ടുമുറ്റത്ത് നട്ടുവളർത്തിയ വാഴകൾ ഉൾപ്പെടെയുള്ള കൃഷികൾ കാട്ടാന പൂർണമായും പിഴുതെറിഞ്ഞ് നശിപ്പിച്ചു. മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ശേഷമാണ് ആന സമീപത്തെ കാട്ടിലേക്ക് മടങ്ങിയത്. ഈ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമാ ന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Comments
Post a Comment