കുട്ടികൾക്കായി സുരക്ഷിത ഡിജിറ്റൽ ലോകം: കണ്ണൂരിൽ 'കിഡ് ഗ്ലൗവ്' ബാഡ്ജ് വിതരണം സംഘടിപ്പിച്ചു




കണ്ണൂർ: കുട്ടികളെ ഉത്തരവാദിത്വമുള്ള ഡിജിറ്റൽ പൗരന്മാരായി വളർത്തുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് സൈബർ ഡിവിഷൻ നടപ്പിലാക്കുന്ന 'കിഡ് ഗ്ലൗവ് – ബിൽഡിങ് എ ഡിജിറ്റലി സേഫ് ജനറേഷൻ' പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ബാഡ്ജ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു. കേരള പോലീസ് സൈബർ ഡിവിഷന്റെയും കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ പോലീസ് ട്രെയിനിങ് സെന്ററിലായിരുന്നു പരിപാടി. കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ എം.പി ആ സാദ്ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം സൈബർ സുരക്ഷ, ഡിജിറ്റൽ വെൽബീയിംഗ്, സുരക്ഷിതമായ സോഷ്യൽ മീഡിയ ഉപയോഗം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്വകാര്യത സംരക്ഷണം, സൈബർ ബുള്ളിയിംഗ്, ഓൺലൈൻ ഗ്രൂമിംഗ് തുടങ്ങിയ വിപത്തുകളെക്കുറിച്ച് കുട്ടികളിൽ ശരിയായ ബോധവൽക്കരണം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ മുഖ്യ ഉദ്ദേശ്യം. സാങ്കേതികവിദ്യയെ തടയുകയല്ല, മറിച്ച് അത് വിവേകത്തോടെ ഉപയോഗിക്കാൻ പുതുതലമുറയെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇതൊരു ഒറ്റത്തവണ ബോധവൽക്കരണ പരിപാടിയല്ലെന്നും വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, കൗൺസിലർമാർ, പോലീസ് എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടുള്ള തുടർച്ചയായ ഒരു സുരക്ഷാ ആവാസവ്യവസ്ഥയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ബാഡ്ജ് സ്വീകരിച്ച വിദ്യാർത്ഥികൾ സ്വന്തം സ്കൂളുകളിലും സഹപാഠികൾക്കിടയിലും സൈബർ സുരക്ഷാ അംബാസഡർമാരായി പ്രവർത്തിക്കും. കണ്ണൂർ ജില്ലയിൽ നിന്നും സ്കൂൾ തലത്തിൽ തിരഞ്ഞെടുത്ത 26 വിദ്യാർത്ഥികളും  രക്ഷിതാക്കളും പങ്കെടുത്തു. കൂടാതെ ഈ 26 വിദ്യാർത്ഥികൾ ഒക്ടോബർ 7, 8 തീയതികളിൽ എറണാകുളത്ത് വച്ച് നടക്കുന്ന സംസ്ഥാന തല കിഡ് ഗ്ലൗവ് സമ്മിറ്റിൽ ജില്ലയെ പ്രതിനിധീകരിക്കും.

ചടങ്ങിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ.വി. അധ്യക്ഷത വഹിച്ചു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിഥുൻ എസ്.വി.  സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ കെ. രാജേഷ് എന്നിവർ സംസാരിച്ചു തുടർന്ന് 'കിഡ് ഗ്ലൗവ്' മാസ്റ്റർ ട്രെയിനർ ദിജിൻ രാജ്, ഡി.ഡി.എ.ഡി. പ്രൊജക്ട് കോർഡിനേറ്റർ നെഫെർ ടിറ്റി എന്നിവർ പദ്ധതി അവതരണവും വിഷയാധിഷ്ഠിത ക്ലാസും നയിച്ചു. ഡി.സി.ആർ.സി. കൗൺസിലർ റഹ്നാസ്  നന്ദി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം