സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ


കൊച്ചി:സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. തനിക്കെതിരെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ നീക്കണമെന്നതുൾപ്പെടെ ആണ് ഹർജിയിൽ ആവശ്യം. അഡ്വ. ശാന്തി മായാദേവിയാണ്നടിക്കായി ഹാജരായത്.
മഞ്ജു വാര്യർക്കെതിരായി അപകീർത്തികരമായ പ്രസ്താവനകൾ തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയതായി അഭിഭാഷക ശാന്തി മായാദേവി പറഞ്ഞു. സംവിധായകൻ സനൽകുമാർ ശശിധരൻ, മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ, മെറ്റ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. അപകീർത്തികരമായ പ്രസ്താവന നടത്തുന്നത് കോടതി വിലക്കിയതായി അഭിഭാഷക പറഞ്ഞു. ഈ മാസം 30 ന് ഹാജരാക്കാൻ പ്രതികൾക്ക് കോടതി നോട്ടീസ് നൽകി. അപകീർത്തിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാനും കോടതി ഇടക്കാല ഉത്തരവിട്ടു.
അതേസമയം മഞ്ജു വാര്യർ ഒരു റാക്കറ്റിന്റെ പിടിയിലാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മുന്നിൽ സമരത്തിലാണ് സനൽകുമാർ ശശിധരൻ. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്.



Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം