അധ്യാപകനെ സ്‌കൂളിൽ കയറി മർദ്ദിച്ചതിന് ഭാര്യയുടെ ബന്ധുവിനെതിരെ കേസെടുത്തു
തളിപ്പറമ്പ്: ഭാര്യയുമായി പിണങ്ങിയ വിരോധത്തിന് അധ്യാപകനെ സ്‌ക്കൂളില്‍ കയറി മര്‍ദ്ദിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു.
പറശിനിക്കടവ് എ.യു.പി സ്‌ക്കൂളിലെ അധ്യാപകന്‍ ഇരിട്ടി പായം വെളിമാനത്തെ കുട്ടനാപറമ്പില്‍ കെ.കെ.സുമേഷിനാണ്(44)പരിക്കേറ്റത്.
സപ്തംബര്‍-17 ന് രാവിലെ 11.30 നായിരുന്നു സംഭവം.
സുമേഷിനെ കൈകൊണ്ട് കഴുത്തിന് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
തളിപ്പറമ്പ് പോലീസ് ഭാര്യയുടെ ബന്ധുവായ ആറളത്തെ സുരേഷിന്റെ (46) പേരില്‍ കേസെടുത്തു.
Comments
Post a Comment