യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃ ബന്ധുക്കൾക്കുമെതിരെ കേസെടുത്തു
കൂത്തുപറമ്പ് : കൂത്തുപറമ്പ് പാതിരയാട് സ്വദേശിനിയായ യുവതി കിണറ്റിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ പിണറായി പൊലിസ് കേസെടുത്തു.
കൂത്തുപറമ്പ് പാതിരിയാട് മങ്ങാട്ടിടം സ്വദേശിനി ജ്യോതിഷ (27) ജീവനൊടുക്കിയ സംഭവത്തിലാണ്
ഭർത്താവിനും അമ്മക്കും സഹോദരിക്കുമെതിരെ പിണറായിപൊലിസ് കേസെടുത്തത്.
കൂത്തുപറമ്പ് പാതിരിയാട് സ്വദേശി സജിൽ, അമ്മ ചന്ദ്രി , സഹോദരി ജൂന എന്നിവർക്കെതിരെയാണ് കേസ്. ഈക്കഴിഞ്ഞ മാർച്ച് എട്ടിനാണ് പുലർച്ചെ അഞ്ച് മണിക്ക് ജ്യോതിഷ യെ ഭർത്താവിൻ്റെ വീടായ കുഴിയിൽ പീടികയിലെ പുതിയ പുരയിലെ വീട്ടു കി
ണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
സ്വർണം കുറഞ്ഞതിൻ്റെയും.സ്ത്രീധനത്തിൻ്റെയും പേരിൽ ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ചെന്നായിരുന്നു പരാതി. ജ്യോതിഷ യുടെ ബന്ധുക്കളുടെ പരാതിയിലാണ് പിണറായി പൊലിസ് കേസെടുത്തത്.
Comments
Post a Comment