മൂന്ന് കൂട്ടുകാരികൾ വിരമിച്ചപ്പോൾ ഒരുക്കിയ വർണപ്രപഞ്ചം വിസ്മയമായി:എക്സ്റ്റോറിക്ക'കണ്ണൂർ മഹാത്മാമന്ദി രത്തിലെ 'കമ്യൂൺ ദി ആർട്ട്ഹബി'ൽ ചിത്രപ്രദർ ശനം ശ്രദ്ധേയമാകുന്നു



.

കണ്ണൂർ: ഔദ്യോഗികജീവി തത്തിന്റെ തിരക്കുകൾക്കിട നെയിൽ കൈമോശം വന്ന ചിത്രകലയെ ജോലിയിൽനിന്ന് വിരമിച്ചശേഷം കൂടെക്കൂട്ടി മൂന്ന് കൂട്ടുകാരികൾ. ഓൺലൈൻ ക്ലാസുകളിൽനിന്ന് സ്വായത്തമാക്കിയ വരയറി വുകളിലൂടെ ഇവർ ഒരുക്കിയ 'എക്സ്റ്റോറിക്ക' ചിത്രപ്രദർ ശനം കണ്ണൂർ മഹാത്മാമന്ദി നിരത്തിലെ 'കമ്യൂൺ ദി ആർട്ട്ഹബി'ൽ തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനി ന്ന് വിരമിച്ച കെ.കെ.ലതിക, എ.ബാലാമണി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എൻ.കെ.ബിന്ദു എന്നിവരാണ് ചിത്രകാരികൾ. അക്രിലി ക്കിൽ തീർത്ത മുപ്പതിലേറെ ചിത്രങ്ങളാണ് പ്രദർശനത്തി  ലുള്ളത്. പ്രകൃതിയുടെ വിസ്മ യക്കാഴ്ചകളാണ് ഇവയെല്ലാം. പ്രദർശനം തിങ്കളാഴ്ച സമാ പിക്കും.
കുട്ടിക്കാലത്ത് ചിത്രം വരച്ചിരുന്ന മൂവരും ജീവിതത്തിര ക്കുകൾക്കിടയിൽ ചിത്രകല യെ മനഃപൂർവമല്ലാതെ ഉപേ ക്ഷിക്കുകയായിരുന്നു ഇവർ. പഠന കാലത്ത് ചില മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയി ച്ചെങ്കിലും പിന്നീടത് തുടരാ നായില്ല. ജോലിയിൽനിന്ന് വി രമിച്ച ശേഷമാണ് ഏറെ പ്രി യപ്പെട്ട ചിത്രകല പൊടിത ട്ടിയെടുക്കാൻ തീരുമാനിച്ച ത്. സലീഷ് ചെറുപുഴയാണ് ഓൺലൈനായി ചിത്രകല അഭ്യസിപ്പിക്കുന്നത്. കണ്ണൂർ പള്ളിക്കുന്നിൽ താമസിക്കു ന്ന ഇവർ ഒരുമിച്ചുനടത്തുന്ന ആദ്യപ്രദർശനമാണിത്.
ചിത്രകാരൻ എബി എൻ. ജോസഫ് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. സലീഷ് ചെറുപുഴ അധ്യ ക്ഷത വഹിച്ചു. വർഗീസ് കള ത്തിൽ, കെ.ദാമോദരൻ, വനി താസാഹിതി സംസ്ഥാന പ്ര സിഡന്റ് വി.എസ്.ബിന്ദു, സെക്രട്ടറി രവിത ഹരിദാസ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം