കേരളം അപൂര്‍വമായി മാത്രം സാക്ഷ്യം വഹിച്ച മാധ്യമ വേട്ട : റിപ്പോർട്ടർ ചാനലിനെതിരെയുള്ള പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് സിപിഎം





തിരു:കേരളം അപൂര്‍വമായി മാത്രം സാക്ഷ്യം വഹിച്ച മാധ്യമ വേട്ടയാണ്‌ ഇന്ന്‌ രാവിലെ റിപ്പോർട്ടർ ചാനലിൽ നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തിലാണ്‌ ഈ നടപടികളെന്ന്‌ അദ്ദേഹത്തിന്റെ ന്യായീകരണത്തിലൂടെ വ്യക്തമായിട്ടുണ്ട് കേരളം കണ്മുന്നില്‍ കണ്ട ദൃശ്യങ്ങളെക്കുറിച്ചാണ്‌ അദ്ദേഹം പച്ചക്കള്ളം പറയുന്നതെന്നും സെക്രട്ടറിയേറ്റ ചൂണ്ടികാട്ടി.
മുഖ്യമന്ത്രിക്കെതിരെയുള്ള മാധ്യമ വാര്‍ത്തകളും, സോഷ്യല്‍ മീഡിയാ വീഡിയോകളും വ്യാപകമായി പൊലീസിനെ ഉപയോഗിച്ച്‌ നീക്കം ചെയ്‌തതിന്‌ പിന്നാലെയാണ്‌, വാര്‍ത്തകളെ തന്നെ വരുതിയില്‍ നിര്‍ത്താനുള്ള ഈ നീക്കം. എല്ലാ നടപടി ക്രമങ്ങളും കാറ്റില്‍പ്പറത്തി പൊലീസ്‌ നടത്തിയ മാധ്യമ വേട്ടയ്‌ക്കെതിരെ പ്രബുദ്ധ കേരളം രംഗത്തെത്തും. കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം ഈ വിഷയത്തില്‍ മറുപടി പറയാന്‍ തയ്യാറാവണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
യു.ഡി.എഫ്‌ – ബി.ജെ.പി പക്ഷത്ത്‌ പൂര്‍ണമായും നിലയുറപ്പിക്കാത്ത മാധ്യമങ്ങളെ വേട്ടയാടാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇന്ന്‌ റിപ്പോര്‍ട്ട‍ർ ചാനലിന്‌ എതിരെയാണ്‌ നീക്കമെങ്കില്‍, നാളെ അപ്രിയമായ വാര്‍ത്ത നല്‍കിയ ഓരോ മാധ്യമങ്ങള്‍ക്ക്‌ നേരെയും ഈ നടപടി വരാം. ഇത്‌ ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ്‌. ഈ മാധ്യമ വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ രേഖപ്പെടുത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം