ബത്തേരിയിലെ തൊണ്ടിമുതൽ മോഷണം കുറ്റം സമ്മതിച്ച് പൊലിസുകാരൻ സബിത്ത്




കൽപ്പറ്റ: സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി സീനിയർ സിപിഒ സബിത്ത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് കണ്ടെത്തിയത്


കേസ് എടുത്തതിന് അടുത്ത ദിവസം പുലർച്ചെ ഹാൻസ് ചാക്കുകൾ ക്വാർട്ടേഴ്സിലെത്തിച്ചെന്ന് സബിത്ത് അന്വേഷണസംഘത്തിന് മൊഴി നൽകി. ഹാൻസ് ചാക്കുകൾ സൂക്ഷിച്ചിരുന്നത് കൽപ്പറ്റയിലാണ്. സ്റ്റേഷനിൽ നിന്ന് ഹാൻസ് ചാക്കുകൾ പുറത്തേക്ക് എത്തിച്ചത് സബിത്ത് ഒറ്റയ്ക്കാണ്. പുറത്ത് നിന്ന് സബിത്തിന് സഹായം ലഭിച്ചെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ലഭിച്ചു
സംഭവത്തിന് ശേഷം ഒളിവിൽ പോയഇയാളെ എറണാകുളം കളമശ്ശേരിയിൽനിന്നാണ് പൊലീസ് പിടികൂടിയത്. മോഷണവിവരം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ സബിത്ത്, സുഹൃത്തുക്കളുടെ ഫോണുകൾ ഉപയോഗിക്കുകയും പിടിക്കപ്പെടാതിരിക്കാൻ വീടുകളിൽ മാറിമാറി താമസിക്കുകയുമായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം