കൊഴുപ്പ് നീക്കുന്നതിനായി ചികിത്സ തേടിയ യുവതി ഹൃദയാഘാതത്താൽ മരിച്ചു സ്വകാര്യ വെൽനെസ് കേന്ദ്രത്തിനെതിരെ പൊലിസ് അന്വേഷണം തുടങ്ങി
കോട്ടയം: തിരുവല്ലയിലെ ഇടിഞ്ഞിലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ. ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വീട്ടിൽ വിദ്യ വി.ജി ആണ് മരിച്ചത്. വിദ്യയ്ക്ക് 45 വയസായിരുന്നു പ്രായം. ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് എന്ന ക്ലിനിക്കിൽ കയ്യിലെ കൊഴുപ്പ് നീക്കാൻ ആയി ഈ മാസം പതിനാറാം തീയതിയാണ് വിദ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി അനസ്തേഷ്യ നൽകിയിരുന്നു. തുടർന്ന് പതിനൊന്നരയോടെ നടത്തിയ നടത്തിയ സർജറിക്ക് ഇടെ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യയെ ഉച്ചയ്ക്ക് രണ്ടേകാലോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ മരണപ്പെട്ടു . അനസ്തേഷ്യയിലെ പാകപ്പഴേയും തുടർ ചികിത്സ നൽകുന്നതിലെ കാലതാമസവുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേ സമയം ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ക്ലിനിക്കിന്റെ വിശദീകരണം. വിദ്യയുടെ അടുത്ത ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ തിരുവല്ല പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീടിനോട് ചേർന്നുള്ള കടമുറിയിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു മരണപ്പെട്ട വിദ്യ. മാടപ്പള്ളിയിൽ പലചരക്ക് കട നടത്തുന്ന എസ് സന്തോഷ് ആണ് ഭർത്താവ് , മക്കൾ : സിദ്ധാർതഥ് സന്തോഷ്, സംഗീത് സന്തോഷ്. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടു നൽകുന്ന മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. 2021 ലും ക്ലിനിക്കിലെ ചികിത്സാ പിഴവുമൂലം ഒരു രോഗി മരണപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ പരാതിക്കാർ ഇല്ലാതിരുന്നതിനാൽ അന്ന് കേസെടുത്തിരുന്നില്ല.
Comments
Post a Comment