കണ്ണൂർ സിപിഎമ്മിൽ തിരുത്തൽ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ, സംഘടനാ തലത്തിൽ അഴിച്ചു പണിക്ക് സാദ്ധ്യതയേറി



കണ്ണൂർ: സിപിഎമ്മിൻ്റെ ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായതും സംഘടനാ സംവിധാനമുള്ള കണ്ണൂർ സിപിഎമ്മിൽ തെറ്റുതിരുത്തലുണ്ടായേക്കും ഇതിൻ്റെ ഭാഗമായി സംഘടനയിൽ വൻ അഴിച്ചു പണിയാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ ഉൾപ്പെടെ നീക്കിയാലും അത്ഭുതമില്ല. ആരോപണങ്ങൾ നേരിടുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കും സ്ഥാനചലനമുണ്ടായേക്കും പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയിലേക്ക് കൊണ്ടുവന്ന് നിഷ്‌ക്രിയരെ ഒഴിവാകാനും നീക്കം നടത്തുന്നുണ്ട്.
കോഴിക്കോട് സമാപിച്ചസിപിഎം വിപുലീകൃത സംസ്ഥാന സമിതിക്ക് ശേഷം രാഷ്ട്രീയമായി ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് കണ്ണൂർ ജില്ലയാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള പി ജയരാജന്റെ വരവാണ് അതിൽ ഒന്നാമത്തേത്. സെക്രട്ടേറിയറ്റ് പ്രവേശനം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് പറഞ്ഞ പി ജയരാജൻ, ഇഡി കേസിൽ ഉൾപ്പെടെ പിണറായി വിജയന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. രക്തസാക്ഷി ഫണ്ട് വിവാദം, സ്ഥാനാർഥി നിർണയത്തിലെ വീഴ്ച തുടങ്ങി ഒട്ടേറെ വിമർശനം കേട്ട കണ്ണൂർ സിപിഎമ്മിൽ തിരുത്തൽ ഏത് വിധമായിരിക്കും എന്നതാണ് ചോദ്യം.
പാർട്ടിയിൽ തിരുത്തൽ വേണമെന്നും അത് ജനങ്ങൾക്ക് ബോധ്യമാകണമെന്നുളള നിഷ്കർഷയിലാണ് സിപിഎം കേന്ദ്ര നേതൃത്വം ഇതിൻ്റെ ഭാഗമായാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ശാസന നടപടി എടുത്തത്.ഈ രീതി ജില്ലാ വിശാല കമ്മിറ്റികളിലും ആവർത്തിക്കുമെന്നും ഉറപ്പാണ്.ഇതോടെ സംഘടനാ നേതൃത്വത്തിൻെറ പാളിച്ചയിൽ തോറ്റ് നിലംപരിശായ ജില്ലകളിൽ നേതൃത്വത്തിൻെറ തലയുരുളും.കണ്ണൂരിലാണ് അച്ചടക്കത്തിന്റെ വാൾ ശക്തമായി വീശാൻ സാധ്യത.
പാർട്ടിക്കുള്ളിൽവലിയ എതിർപ്പ് നേരിടുന്ന കെ.കെ. രാഗേഷ് അച്ചടക്കനടപടി നേരിടുകയോ സ്ഥാനഭ്രഷ്ടനാകുകയോ ചെയ്താൽ അത്ഭുതപ്പെടേണ്ടതില്ല. ജനങ്ങളിൽ നിന്നുളള അഭിപ്രായം സ്വീകരിച്ചുളള നടപടിക്കാണ് വിപുലീകൃത സംസ്ഥാന സമിതി തുടക്കം കുറിച്ചിരിക്കുന്നത്. ജനവികാരം ഉൾക്കൊണ്ടുളള തീരുമാനങ്ങളാകും ജില്ലകളിലും സംഭവിക്കാൻ പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഉൾക്കൊണ്ട് പാർട്ടിതിരുത്തലിന് സന്നദ്ധമാകുകയും അത് നടപ്പാക്കി തുടങ്ങുകയും ചെയ്യുന്നത് സംഘടനയെ ശക്തിപ്പെടുത്താനും ഒരുമിച്ചു കൊണ്ടുപോകാനാണ് കണ്ണൂരിൽ കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയാക്കിയത് ഒരു വിഭാഗം സീനിയർ നേതാക്കൾക്ക് അതൃപ്തിയുണ്ട് ഇവരിൽ പലരും കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്തു പോലും സജീവമായിരുന്നില്ല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം