മൂന്നാം ക്ലാസുകാരിക്ക് സ്കൂൾ അധികൃതരിൽ നിന്നും ഉപദ്രവം നേരിട്ട സംഭവം ; ബാലാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ സന്ദർശിച്ചു




കണ്ണൂർ :കക്കാട്  ഭാരതീയ വിദ്യാഭവനിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ശാരീരിക ഉപദ്രവവവും  സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയും നേരിട്ടതായുള്ള പരാതി അന്വേഷിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ  സിസിലി ജോസഫ് കുട്ടിയുടെ വീട്ടിലെത്തി. കുട്ടിയുമായും  രക്ഷിതാക്കളുമായും സംസാരിച്ചു. ജില്ലാ ശിശുസംരക്ഷണ അധികൃതരും കൂടെയുണ്ടായിരുന്നു. 

ക്ലാസ് മുറിയിൽ വീണ് പരിക്കേറ്റ സമയത്ത് പ്രഥമ ശുശ്രൂഷ നൽകാനോ  ആശ്വസിപ്പിക്കാനോ തയ്യാറാകാതെ അധ്യാപിക കുട്ടിയെ  തല്ലുകയും  ബഹളം വയ്ക്കുകയും ചെയ്തതായും ശസ്‌ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലുള്ള സമയത്ത്  സ്കൂൾ അധികൃതരുടെ  പിന്തുണയുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. സംഭവം മനസ്സിലാക്കാനായി  ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ  നൽകാമെന്ന് പറഞ്ഞിട്ട് ലഭിച്ചില്ലെന്നും  കുടുംബം പറഞ്ഞു. 

സംഭവത്തിൽ അടുത്ത ദിവസം ഓൺലൈൻ ഹിയറിംഗ് നടത്തുമെന്ന് ആക്ടിങ് ചെയർ പേഴ്സൺ അറിയിച്ചു. കമ്മീഷൻ അംഗം  ബി. മോഹൻ കുമാറും ഹിയറിംഗിൽ പങ്കെടുക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം