റെയിൽവേ പാട്ടകരാർസമഗ്രാന്വേഷണം വേണം: ബിജെപികണ്ണൂർ റെയിൽവേ വികസനത്തിന്ബിജെപിയുടെരൂപരേഖ കൈമാറി



കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷൻ്റെ സമഗ്ര വികസനത്തിനായി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ രൂപരേഖ റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് സമർപ്പിക്കാൻ 
 ജില്ലാ പ്രസിഡൻ്റ് കെ.കെ. വിനോദ്കുമാർ 
രാജ്യസഭ എം.പി
സി.സദാനന്ദൻ മാസ്റ്റർക്ക് കൈമാറി.
400 കോടി രൂപ വിലമതിക്കുന്ന റെയിൽവേയുടെ കണ്ണായ സ്ഥലം 45 വർഷത്തേക്ക് 24.6 കോടി രൂപയ്ക്ക് ലീസിന് നല്ലിയതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു.
കണ്ണൂർറെയിൽവേ സ്റ്റേഷനടുത്ത് പ്രസ് ക്ലബ് - മുനീശ്വരൻ കോവിൽ
മേൽപ്പാലം പണി ഉടൻ ആരംഭിക്കണമെന്നും
റെയിൽവേ സ്റ്റേഷനിലെ ലിഫ്‌റ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും 
യന്ത്രകോവണിയുടെ എണ്ണം കൂട്ടണമെന്നും രൂപരേഖയിൽ പ്രത്യേകമായി എടുത്തുപറയുന്നുണ്ട്
നാലാം പ്ലാറ്റ്ഫോം പണി ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ ജനറൽ സെക്രട്ടറി
 ടി.സി മനോജ് ,
ജില്ലാ ട്രഷറർ പി. കെ. ശ്രീകുമാർ 
എന്നിവരും ഒപ്പമുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം