എക്സൈസ് ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത കഞ്ചാവ് കേസിലെ പ്രതിക്കും സുഹൃത്തിനുമെതിരെ കേസെടുത്തു



തലശ്ശേരി: തലശ്ശേരി റെയിഞ്ച് എക്സൈസ് ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ലഹരി കേസിലെ പ്രതിക്കും സുഹൃത്തിനും എതിരെ പോലീസ് കേസെടുത്തു. ഇരിട്ടി പായത്തെ മുല്ലപ്പള്ളി വീട്ടിൽ മുഹമ്മദ് കൈഫ് (29), കൂത്തുപറമ്പ് അമ്പിലാട്ടെ തുഷാരയിൽ എം.പി. അശ്വിൻ എന്നിവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം തലശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ടിക്കലിൽ നിന്ന് കഞ്ചാവുമായി എക്സൈസ് സംഘം കൈഫിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ കൈഫ്, ഉച്ചയ്ക്ക് രണ്ടരയോടെ കൂട്ടാളിയായ അശ്വിനൊപ്പം ചിറക്കരയിൽ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസിലെത്തി തന്റെ പേരിലുള്ള കേസിന്റെ ഫയൽ നമ്പറും മറ്റ് വിവരങ്ങളും ആവശ്യപ്പെടുകയായിരുന്നു.
ഉദ്യോഗസ്ഥർ വിവരങ്ങൾ എഴുതി നൽകുന്നതിനിടെ അസിസ്റ്റന്റ് എക്സൈസ് ഓഫീസർ മുല്ലൂർ സ്വദേശി കെ.സി. ഷിബുവിനെ പിടിച്ച് തള്ളി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വനിതാ ഉദ്യോഗസ്ഥരെയടക്കം ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 126(2), 354(2), 296(b), 132, 121, 3(5) BNS വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം