മയ്യിൽ ടൗണിൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച ബംഗാൾ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മയ്യിൽ:മയ്യിൽ ടൗണിൽ വാടക കെട്ടിടത്തിൽനിന്ന് ചാടി ഗുരുതരമായിപരിക്കേറ്റ അതിഥിതൊഴിലാളി ചികിത്സയ്ക്കിടെ മരി ച്ചു. പശ്ചിമ ബംഗാൾ സ്വദേശി അജിത്ത് ബർമ നാ (34)ണ് മരിച്ചത്. വ്യാഴാഴ്ച്ചരാത്രി ഒമ്പതോടെയാണ് അജിത്ത് ബർമൻ മയ്യിൽ കനറാ ബാങ്കിന് സമീപത്തെ കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയത്. ഗുരു തര പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയിലും തുടർന്ന് കണ്ണൂർ എകെജി ആശുപ ത്രിയിലും എത്തിച്ചെങ്കിലും രാത്രി പതിനൊന്നോടെമരിച്ചു. മൃതദേഹം പോസ്റ്റു മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മാ നസികാസ്വാസ്ഥ്യം പ്രകടി പ്പിച്ച ഇയാളെ സുഹൃത്തു ക്കൾ നാട്ടിലേക്ക് പറഞ്ഞ യക്കാനൊരുങ്ങവെയാണ് കെട്ടിടത്തിൽനിന്ന് ചാടിയ ത്. അച്ഛൻ: ലളിത് ബർമൻ.
അമ്മ: ലീല.
Comments
Post a Comment