പ്രശസ്‌തഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു



തിരുവനന്തപുരം: പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ (83) അന്തരിച്ചു. കിംസ് വൈസ് ചെയര്‍മാന്‍ ആയിരുന്നു. ഇന്ത്യയിൽ 2D എക്കോകാർഡിയോഗ്രാഫി സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവിയായും പ്രൊഫസറായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ഡോ. വിജയരാഘവനെ ആദരിച്ചിരുന്നു. ഇതുകൂടാതെ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, മറ്റ് അന്താരാഷ്ട്ര മെഡിക്കൽ സംഘടനകൾ എന്നിവയിൽ നിന്ന് നിരവധി പുരസ്കാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം