അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കണ്ണൂർ: അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷന്റെയും പള്ളിക്കുന്ന് ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആയുഷ് മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെയും ഹാർബർ കോഡിനേഷൻ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ വെച്ച് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സിജോ വർഗീസ് നിർവഹിച്ചു. ചടങ്ങിൽ ഡോക്ടർ സൗമ്യ ജീവിതശൈലി രോഗപ്രതിരോധത്തെക്കുറിച്ചും സാംക്രമിക രോഗപ്രതിരോധത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നയിച്ചു. മെഡിക്കൽ ക്യാമ്പിൽ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു
Comments
Post a Comment