നാഗ്പൂരിൽ വാഹനാപകടത്തിൽ മരിച്ച ശ്യാം കൃഷ്ണന് മാണിയൂർ ഗ്രാമം യാത്രാമൊഴിയേകും




കുറ്റ്യാട്ടൂർ:  മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വച്ച് അപകടത്തിൽ മരിച്ച മാണിയൂർ തരിയേരി സ്വദേശി പിപി.കെ.ശ്യാംകൃഷ്ണ(26) ന് ഇന്ന് മാണിയൂർ ഗ്രാമം യാത്രമൊഴിയേകും
മൃതദേഹം ഇന്ന് പകൽ ഒരു മണിക്ക് പെറോളം ശ്മശാനത്തിൽ സംസ്കരിക്കും. നാഗ്പൂർ ദത്താമേഖേ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബയോമെഡിക്കൽ എൻജിനീയറായിരുന്നു. 20നു ഉച്ചയ്ക്കു രണ്ടോടെ ആശുപത്രി വളപ്പിൽ വച്ചാണ് അപകടം. കൺസ്ട്രക്ഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട് സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ടു നടന്നു പോകുകയായിരുന്ന ശ്യാംകൃഷ്ണയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശിയും ബയോമെഡിക്കൽ എൻജിനീയറുമായ അമൻ(26) ഗുരുതര പരുക്കുകളോടെ അതിതീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 6 മാസം മുൻപാണ് ശ്യംകൃഷ്ണൻ ജോലിയിൽ പ്രവേശിച്ചത്. തരിയേരിയിലെ പി.പി.കെ.ബാലകൃഷ്ണന്റെയും ബീനയുടെയും മകനാണ്. സഹോദരൻ: ശരത്കൃഷ്ണൻ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം