മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് നെല്യാട്ട് രാഘവൻ നിര്യാതനായി




കാപ്പാട് : മുൻചേലോറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നെല്യാട്ട് രാഘവൻ (81) നിര്യാതനായി. മുതിർന്ന കമ്യുണിസ്റ്റ് നേതാവായ നെല്യാട്ട് രാഘവൻ
1964 ൽ സിപി..എം രുപീകരണഘട്ടത്തിൽ തന്നെ പാർട്ടി അംഗമായി.
കമ്മ്യുണിസ്റ്റ് വേട്ടയുടെ കാലമായ അടിയന്തരാവസ്ഥ കാലത്ത് മിസ തടവുകാരനായി ജയിൽവാസം അനുഷ്ഠിച്ചു. നേതാക്കളായ ഇ.കെ
നായനാർ, ചടയൻ ഗോവിന്ദർ,  പാട്യം ഗോപാലൻ തുടങ്ങിയ നേതാക്കളെ ചേലോറ മേഖലയിൽ ഒളിവിൽ താമസിപ്പിക്കാനും പാർട്ടിക്ലാസുകൾ സംഘടിപ്പിക്കാനും ത്യാഗപൂർണ്ണമായ നേത്യത്വം നൽകി.
പാർട്ടി പ്രവർത്തനത്തിൻ്റെ ഭാഗമായി വിവിധ കേസുകളിൽ  ദീർഘകാലം ജയിലിലടക്കപ്പെട്ട  നെല്ല്യാട്ട് രാഘവൻ ചേലോറ മേഖലയിലെ കമ്മ്യുണിസ്റ്റ് പാർട്ടി പടുത്തുയർത്തുന്നതിൽ നേത്യത്വപരമായ പങ്കു വഹിച്ചു.
ബഹുജനങ്ങളുമായി ഏറെ ആത്മബന്ധം പുലർത്തുകയും പരിചയപ്പെടുന്ന എല്ലാവരുടെയും ആദരവ് പിടിച്ച പറ്റുകയും ചെയ്ത കമ്മ്യൂണിസ്സ് വ്യക്തിത്വത്തിന് ഉടമയായിരുന്നു.
അവിഭക്ത ചേലോറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. അവിഭക്ത എടക്കാട് എരിയ കമ്മിറ്റ് അംഗമായി പാർട്ടി നേതൃത്വത്തിലക്ക് വന്നു. അഞ്ചരക്കണ്ടി എരിയകമ്മിറ്റി രൂപീകരിച്ചതു മുതൽ ഭീർഘകാലം എരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. നിലവിൽ കാപ്പാട് സെന്റർ ബ്രാഞ്ച് അംഗമാണ്.
കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം, അഞ്ചരക്കണ്ടി എരിയ സെക്രട്ടറി, പ്രസിഡന്റ് എന്നി നിലകളിലും പ്രവർത്തിച്ചു. ചേലോറ ഗ്രാമപഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്എന്ന നിലയിൽ ഭരണരംഗത്ത് മികവ് തെളിയിച്ചു. നിലവിൽ ചൊവ്വ സഹകരണ ബാങ്ക് ഡയറക്ടറാണ്. കാപ്പാട് ബാങ്ക് ജീവനക്കാരനായിരുന്നു.
ഭാര്യ : സാവിത്രി
മക്കൾ : ഷിഖ, ഷാജി (ദുബായ്), ഷനോജ് (ദുബായ്)
മരുമക്കൾ : ജിഗീഷ് (അബുദാബി) ഷംന (കാപ്പാട്) രഗിന (ഇടച്ചേരി)
സംസ്ക‌ാരം
22 ന് ചൊവ്വാഴ്ച്ച
രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും. ചൊവ്വാഴ്ച്ച രാവിലെ ഏഴുമണി മുതൽ 10.30 വരെ സ്വവസതിയിൽ പൊതുദർശനം.
സർവ്വകക്ഷി അനുശോചന യോഗംചൊവ്വാഴ്‌ച വൈകുന്നേരം 5 മണിക്ക്
കാപ്പാട് വില്ലേജ് ഓഫിസിന് സമീപം നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം