ഓട്ടോചാർജ്ജ് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച്ഓട്ടോ തൊഴിലാളികൾ കലക്ടറേറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തി.





കണ്ണൂർ:ഓട്ടോകളുടെ പ്രവർത്തനച്ചെലവിലും, തൊഴിലാളികളുടെ ജീവിതച്ചെലവിലും വന്നിട്ടുള്ള വൻവർദ്ധനവ് കണക്കിലെടുത്ത് ഇതിന് ആനുപാതികമായി ഓട്ടോ ചാർജ്ജ് വർദ്ധിപ്പിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും , ആർ.ടി.ഓഫീസുകളിൽ നടക്കുന്ന അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഓൾ കേരള സ്വതന്ത്ര  ഓട്ടോ റിക്ഷ തൊഴിലാളി യൂണിയന്റെ (Ak SATU - HM S ) നേതൃത്വത്തിൽ നൂറുകണക്കിന് ഓട്ടോ തൊഴിലാളികൾകറുത്ത ബാഡ്ജ് ധരിച്ചു കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചു നടത്തി.
മാർച്ച്  എകെ എസ് എ ടി യു  സംസ്ഥാന പ്രസിഡണ്ട് അഡ്വ: കസതൂരി ദേവൻ ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റത്തിന് ആനുപാതികമായി തൊഴിലാളികളുടെ കൂലിയിലും വർദ്ധനവ് വരുത്താനുള്ള ഉത്തരവാദിത്വം സർക്കാറിനുണ്ടെന്നും,ഇത് ചെയ്യാതെ കേരളത്തിലെ പത്ത് ലക്ഷത്തോളം ഓട്ടോ തൊഴിലാളികളേയും അവരെ ആശ്രയിച്ച് ജീവിക്കുന്ന 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും,ജീവിത പ്രയാസത്തിലേക്കും തള്ളിവിടുന്നത് ഒരു ജനാധിപത്യ സർക്കാറിന് ചേർന്നല്ലെന്നും , ആർ .ടി. ഓഫീസുകളിൽ നടക്കുന്ന അഴിമതിയുടെ ഫലമായി ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിനു ഉത്തരവാദിയായ എംവിഡി ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്നും കൊലക്കുറ്റത്തിന് കേസെടുക്കമെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിൽഅഡ്വ : കസ്തൂരി ദേവൻ ആവശ്യപ്പെട്ടു. 
ഓട്ടോ റിക്ഷ തൊഴിലാളികൾ നടത്തിയ കരിദിനവും പ്രതിഷേധ മാർച്ചും സർക്കാർ പരിഗണിക്കാത്ത പക്ഷം പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരമ്പരകൾക്ക് തൊഴിലാളികൾ നിർബ ന്ധിതരാവുമെന്നും  സർക്കാറിന് അദ്ദേഹംമുന്നറിയിപ്പ് നൽകി.
 എ.കെ എസ് എ ടി യുസംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് മനോജ് സാരംഗ് അദ്ധ്യക്ഷം വഹിച്ചു.
വിവി മഹമൂദ്, സ്വാഗതം പറഞ്ഞു. സംസ്ഥാന ജന: സെക്രട്ടറി എൻ.ലക്ഷ്മണൻ , കമറുദ്ദീൻ വാരം, അബ്ദുൽ റാസിഖ് പാപ്പിനിശേരി തുടങ്ങിയവർ പ്രസംഗിച്ചു.
അനിൽ കൂത്തുപറമ്പ്, മുഹമ്മദ് റാഫി തലശേരി, കെ രാജേഷ്,എൻ സീതാറാം, ശശിധരൻ പോള, ജോഗേഷ്,  നൌഷാദ് കെ എ ജയരാജൻ സി.ക.  പി.പി രാധാകൃഷ്ണൻ , നാസർ മയ്യിൽ, ഷികിൽ ബാബു, ധനൂപ്,തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം