ഗ്രാമോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ അക്ഷരദീപം തെളിയിച്ചു



കാടാച്ചിറ :ഗ്രാമോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാല ദിനം ആഘോഷിച്ചു. രാവിലെ ഒൻപതുമണിക്ക് ഗ്രന്ഥശാല പ്രസിഡന്റ്‌  രവീന്ദ്രൻ കണ്ണൊത്ത്  പതാക ഉയർത്തി. വൈകുന്നേരം  5 മണിക്ക് പുസ്തക സമാഹരണ യജ്ഞം കണ്ണൂർ താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ്‌ വി കെ ഗിരിജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ബിജു അധ്യക്ഷത വഹിച്ചു. കെ പ്രശാന്തൻ, പി കെ കുമാരൻ, കെ സി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. അശ്വന്ത് എൻ കെ സ്വാഗതവും ഓമന പി നന്ദിയും പറഞ്ഞു. തുടർന്ന് വൈകുന്നേരം 6 30 ന് അക്ഷര ദീപം തെളിയിച്ചു.  പി കെ കുമാരൻ ആദ്യ ദീപം തെളിയിച്ചു. എൻ വി ഗിരീശൻ, വിനീഷ് പി കെ,  പി വി രമേശൻ, എൻ കെ പവിത്രൻ എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം