തല വിത്ത് തലൈവർ; സിൽവർസ്റ്റോൺ ട്രാക്കിൽ അജിത്തിനെ ഓടിയെത്തി കെട്ടിപ്പിടിച്ച് വിജയ്
ലണ്ടൻ:യുകെയിലെ സിൽവർസ്റ്റോൺ റേസിംഗ് സർക്യൂട്ടിൽ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‍യും നടനും റേസറുമായ അജിത് കുമാറും തമ്മിൽ കണ്ടുമുട്ടുകയും പരസ്പരം ആലിംഗനം ചെയ്യുകന്ന വീഡിയോ വൈറൽ. അജിത്തിന്റെ റേസിംഗ് മത്സരത്തിന് പിന്തുണ അറിയിക്കാനാണ് വിജയ് യുകെയിൽ എത്തിയത്.
സർക്യൂട്ടിലെത്തിയ വിജയ്, അജിത്തിന്റെ അടുത്തേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ തരംഗമായി മാറിക്കഴിഞ്ഞു. മിഷെലിൻ ലീ മാൻസ് കപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന അജിത്തിനെ വിജയ് നേരിട്ടെത്തി കാണുകയും, ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ വിജയ് ഔദ്യോഗികമായി പച്ചക്കൊടി വീശുകയും ചെയ്യും.
ലണ്ടനിൽ സിനിമാ ചിത്രീകരണത്തിനായി എത്തിയ നടിമാരായ രാധിക ശരത്കുമാറും തൃഷ കൃഷ്ണനും മത്സരത്തിന് മുന്നോടിയായി അജിത്തിന് ആശംസകൾ അറിയിച്ചു. എൽഎംപി3 പ്രോ/എം വിഭാഗത്തിൽ ‘അജിത് റെഡ്ആന്റ് ബൈ വിരാജ്’ ടീമിനായാണ് അജിത് മത്സരരംഗത്തുള്ളത്.
കഴിഞ്ഞ 34 വർഷമായി തങ്ങൾ ചലച്ചിത്ര രംഗത്ത് സഹപ്രവർത്തകരാണെന്നും, തിരക്കുപിടിച്ച ഷെഡ്യൂളിൽ നിന്നും സമയം കണ്ടെത്തി സന്ദർശിച്ച വിജയിയോട് സന്തോഷമുണ്ടെന്നും അജിത് പ്രതികരിച്ചു. ഇന്ത്യയിലും ചെന്നൈയിലും ഇത്തരം മോട്ടോർ സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായും അജിത് വ്യക്തമാക്കി.
Comments
Post a Comment