ആശുപത്രിയിൽ അമ്മയെ കണ്ട് മടങ്ങിയ യുവാവിന് ദാരുണാന്ത്യം : നാടിനെ നടുക്കി വാഹനാപകടത്തിൽ അഭിനവിൻ്റെ മരണം



പരിയാരം: യുവാവിൻ്റെ മരണം നാടിനെ നടുക്കി.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിച്ചു മടങ്ങുന്നതിനിടെയാണ് 19 വയസുകാരനായയുവാവിനെ വാഹനാപകടത്തിൻ്റെ രൂപത്തിൽ മരണം തട്ടിയെടുത്തത്..
പരിയാരംഅമ്മാനപ്പാറയിൽ ചുടല-മാതമംഗലം റോഡിലാണ്
ബൈക്കപകടത്തിൽ യുവാവ് ദാരുണമായി മരിച്ചത് വായാട്ടുപറമ്പ് ജങ്ഷനിലെ സുരേഷ്-സ്മ‌ിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷാ (19) ണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗിയായ അമ്മയെ കണ്ട് വായാട്ടുപറമ്പിലെ വീട്ടിലേക്ക്. ബൈക്കിൽ മടങ്ങുകയായിരുന്നു. മുടിക്കാനം ജംഗ്ഷനിൽ വെച്ച് അഭിനവ് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മുന്നിൽ പോവുകയായിരുന്ന കെ.എൽ-59 എഫ് 9727 ചെങ്കൽ ലോറിയിൽ ഇടിച്ച് നിയന്ത്രണംവിട്ട് എതിരെ മണൽകയറ്റി മാതമംഗലം ഭാഗത്തുനിന്ന് വരികയായിരുന്ന ടോറസ് ലോറി ക്കടിയിലേക്ക് വീഴുകയായിരുന്നു. റോഡിൽ തെറിച്ചുവീണഅഭിനവിന്റെ ശരീരത്തിലുടെ ലോറി കയറിയിറങ്ങി. തല ഉടലിൽ നിന്ന് വേർപെട്ട നിലയിലാണ്. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്ക്കരിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം