ഏഴര കടലിൽ മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞ് പരുക്കേറ്റ മത്സ്യ തൊഴിലാളികളെ മേയർ സന്ദർശിച്ചു
എടക്കാട് :തോട്ടട ഏഴര കടലിൽ മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞ് ഏഴുപേർ കടലിൽ വീണു. മുഴപ്പിലങ്ങാട് സ്വദേശികളായ ഫസൽ റഹ്‌മൻ, ഷക്കീർ, അനൂപ്, ബാബു എന്നിവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൂറുദ്ധീൻ, ഷഹീർ, തൻസീർ എന്നിവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കള്ള കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ അപകടം.
.മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡ് ഇ. ശ്രീജിത്തും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് വൻ ദുരന്തം ഒഴിവാക്കിയത്. പരുക്കേറ്റ് ജില്ലാ ആശുപത്രി വാർഡിൽ ചികിത്സയിൽ കഴിയുന്നവരെ മേയർ അഡ്വ പി ഇന്ദിര,
കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റിഷാം താണ, റിജിൽ മാക്കുറ്റി, കൗൺസിലർമാരായ ഫസ്ലിം, സഹദ്, അനൂപ് ബാലൻ എന്നിവർ
സന്ദർശിച്ചു
Comments
Post a Comment