വയോജനങ്ങൾക്ക് ഓണക്കോടി നൽകി മാളികപ്പറമ്പ് യുവധാര ക്ലബ്ബ് മാതൃകയായി
എടക്കാട്: എടക്കാട് മാളികപ്പറമ്പ് പ്രദേശത്തെ 32 വയോജനങ്ങൾക്ക് ഓണക്കോടി നൽകി മാളികപ്പറമ്പ് യുവധാര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഓണാഘോഷ പരിപാടികൾക്ക് പുതുമ പകർന്നു. കഴിഞ്ഞ വർഷമാണ് ഓണക്കോടി വിതരണത്തിന് തുടക്കമിട്ടത്. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.പി. മനോജ് അധ്യക്ഷനായി. പൂക്കള മത്സരം കലാകായിക മത്സരങ്ങൾ എന്നിവയുമുണ്ടായി. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം അതുൽ സമ്മാനവിതരണം നടത്തി. നിഷാദ് നാരായണൻ സംസാരിച്ചു.
Comments
Post a Comment