പള്ളിക്കരയിൽ പത്താം ക്ളാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി




ബേക്കൽ: പള്ളിക്കരയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീടിന്റെ മച്ചില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ പള്ളിക്കര കീക്കാനിലെ ധ്യാന്‍രാജാ (15) ണ് മരിച്ചത്.
കാസര്‍കോട് ബി ഇ എം എച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരീക്ഷയിൽ മാർക്ക് കുറഞ്ഞ മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.
മംഗളൂരു കലക്ടറേറ്റ് ഓഫിസ് ജീവനക്കാരനായ രാജേഷ് കുമാറിന്റെയും മാന്യ കല്ലക്കട്ടയിലെ അധ്യാപികയായ നിരീക്ഷയുടെയും മകനാണ്. സഹോദരി: തന്‍വി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം