ഇനി കണ്ണീരോർമ്മ മാത്രം, ഒരു ഗ്രാമം പറയുന്നു ഗുഡ് ബൈ സോണി




മട്ടന്നൂർ:16 വര്‍ഷത്തോളം മട്ടന്നൂരിലെ ഒരു ഗ്രാമത്തിന് കാവലായിരുന്ന സോണി എന്ന വളര്‍ത്തുനായക്ക് കണ്ണീരോടെ വിട നല്‍കി മട്ടന്നൂര്‍ വെളിയമ്പ്രയിലെ പറയനാട്ടുകാര്‍. പുഷ്പചക്രം അര്‍പ്പിച്ച് സംസ്‌കാരച്ചടങ്ങുകളോടെയാണ് അവര്‍ സോണിയെ യാത്രയാക്കിയത്. ഇത്രയും നാളും പറയനാട്ടെ ഓരോ വീട്ടിലും ഈ നായയുടെ അങ്ങനെ പറയുന്നത് പറയനാട്ടുകാര്‍ക്ക് ഇഷ്ടമല്ല സോണിയയുടെ സാന്നിധ്യമുണ്ടായിരുന്നു.കുഞ്ഞായിരിക്കുമ്പോഴാണ് സോണിയ  പറയനാട്ടെത്തിയത്. നാട്ടുകാര്‍ സ്നേഹത്തോടെ അവള്‍ക്ക് സോണി(സോണിയ) എന്ന പേര് നല്‍കി. പറയനാട്ടെ കടവരാന്തയിലും വീടുകളിലും എല്ലാ ദിവസും സോണിയെത്തും. മിക്ക കടകളില്‍ നിന്നും വീടുകളില്‍ നിന്നും നാട്ടുകാര്‍ ഭക്ഷണം നല്‍കും. രാത്രി വൈകും വരെ നാടിന് കാവലായി സോണിയുണ്ടാകും. പ്രായാധിക്യം മൂലമാണ് കഴിഞ്ഞ ദിവസം നായ മരണപ്പെട്ടത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പന്നിയെ വീഴ്ത്താന്‍ വെച്ച കെണിയില്‍ കുടുങ്ങി നായക്ക് തൊലിയുരിഞ്ഞ് പരുക്കേറ്റിരുന്നു. നാട്ടുകാരാണ് വേണ്ട ചികിത്സയും ശുശ്രൂഷയും നല്‍കിയത്. രണ്ടു വര്‍ഷം മുമ്പ് വയറില്‍ മുഴ വന്നപ്പോഴും നാട്ടുകാര്‍ എല്ലാവരും പണം സ്വരൂപിച്ച് ശസ്ത്രക്രിയ നടത്തി സോണിയെ രക്ഷപ്പെടുത്തി. പറയനാടിന്റെ മുഴുവന്‍ സ്നേഹവായ്പും ഏറ്റുവാങ്ങിയാണ് ഒടുവില്‍ സോണി വിടവാങ്ങിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം