തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ബസിടിച്ചു വീണ യാത്രക്കാരി അത്ഭുതകരമായി രക്ഷപെട്ടു



.

തളിപ്പറമ്പ്:  തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ വീണ്ടും അപകടം, ബസിടിച്ച് തെറിച്ചുവീണ യുവതി ബസിന്റെ ടയറിനുള്ളില്‍പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം.
ചെറുകുന്നിലേക്ക് പോകാനായി സ്റ്റാന്റിലെത്തിയ സ്വകാര്യബസ് മുന്നോട്ടെടുത്തപ്പോള്‍ യുവതിയെ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇവര്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ടയറിനുള്ളിൽ അകപ്പെടാതെ രക്ഷപ്പെട്ടത്.
കൂവോട്ടെ തളിപ്പറമ്പ് ഗവ.താലൂക്ക് ആയുര്‍വേദ ആശുപത്രി ജീവനക്കാരിയാണ് അപകടത്തിൽപെട്ടത് സംഭവസമയം ബസ് സ്റ്റാൻഡിലുണ്ടായിരുന്നവർ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ചികില്‍സ നല്‍കി.
 നിരവധി അപകടമരണങ്ങള്‍ക്കിടയാക്കിയ തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കഴിഞ്ഞ ദിവസമാണ് 11 വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് കാലില്‍ ബസ് കയറി പരിക്കേറ്റത്. 
യാത്രക്കാരുടെ ബാഹുല്യവും സൗകര്യക്കുറവും കാരണം അപകടഭീഷണി നിലനില്‍ക്കുന്ന ബസ്റ്റാന്റില്‍ പോലീസ് സാന്നിധ്യക്കുറവാണ് അപകടങ്ങള്‍ സംഭവിക്കാനുള്ള പ്രധാനകാരണം. 
പോലീസ് എയിഡ് പോസ്റ്റ് പല സമയത്തും പോലീസുകാരില്ലാതെ അടഞ്ഞുകിടക്കുകയാണ്. 
ഇനി അഥവാ പോലീസ് ഉണ്ടായാല്‍തന്നെ എയിഡ് പോസ്റ്റിന് അകത്തിരുന്ന് മൊബൈലില്‍ നോക്കുന്നതിലപ്പുറം ബസ്റ്റാന്റിലെ കാര്യങ്ങളൊന്നും തന്നെ ഇവര്‍ അറിയുന്നില്ല.
ബസ്റ്റാന്റില്‍ പോലീസ് സാന്നിധ്യം സജീവമാക്കണമെന്ന ആവശ്യം യാത്രക്കാരിൽ ശക്തമായിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം