പയ്യന്നൂരിൽപ്ളസ്‌ടൂ വിദ്യാർത്ഥി പനി ബാധിച്ചു മരിച്ചു




പയ്യന്നൂർ:പ്ലസ് ടു വിദ്യാർത്ഥി  പനിമൂർച്ഛിച്ചതിനെ തുടർന്ന് മരണപ്പെട്ടു.
പുഞ്ചക്കാട് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ടി പി മുഹമ്മദലിയുടെയും പെരിങ്ങോം പെടേനയിലെടി.പി.സാഹിദയുടെയുംമകൻ പെരിങ്ങോം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥി മുഹമ്മദ് ജാസിർ (17 ) ആണ്പനി ബാധിച്ച്മരിച്ചത്. 

കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചഉച്ചയോടെയായിരുന്നു അന്ത്യം. 

സഹോദരങ്ങൾ: ജവാദ് , ജാബിർ (ഇരുവരും വിദ്യാർത്ഥികൾ ) .മൃതദേഹംവൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുഞ്ചക്കാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

മരണവിവരമറിഞ്ഞ് വി. കുഞ്ഞികൃഷ്ണൻ എം.എൽ എ, ജില്ല മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി കെ.ടി സഹദുല്ല, നഗരസഭാ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. ജയരാജ്, വി.സി. നാരായണൻ, മുൻ എം എൽ .എ . ടി. ഐ. മധുസൂദനൻ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ. അഷ്‌റഫ്, വി.കെ. ശാഫി , അഡ്വ: ശശി വട്ടക്കൊവ്വൽ , ഫായിസ് കവ്വായി പെരിങ്ങോം ഹയർ സെക്കൻ്ററി സ്‌കൂളിലെ സഹപാഠികൾ, അദ്ധ്യാപകർതുടങ്ങി നിരവധിയാളുകൾ അന്തിമോപചാരമർപ്പിക്കാൻ പുഞ്ചക്കാട്ടെ വീട്ടിലെത്തിയിരുന്നു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം