നിരവധി കേസുകളിൽ പ്രതിയായ ടി.പി ഷഫീഖിനെ കാപ്പ ചുമത്തി ജയിലിലടച്ചു


         
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന ഗുണ്ടയുമായ ചിറക്കൽ കീരിയാട് സ്വദേശി ടി.പി ഷഫീഖിനെ (35) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. ലഹരിവസ്തുക്കളുടെ കടത്ത്, വില്പന, അതിക്രമം, വധഭീഷണി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. നിലവിൽ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ 33.28 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ കൂത്തുപറമ്പ് സബ് ജയിലിൽ റിമാൻഡിലായിരുന്നു ഷഫീഖ്.

വളപട്ടണം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി.എം വിപിന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം