കണ്ണൂരിൽ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ സദസ് നടത്തി



കണ്ണൂർ:ലഹരിയുടെ പിടിയിൽ അമർന്ന കേരളത്തെ മോചിപ്പിക്കാനുള്ള യു ഡി എഫ് സർക്കാരിന്റെ ആത്മാർത്ഥതയെ ലോകം തന്നെ മാതൃകയാക്കുകയാണെന്ന് ടി.ഒ. മോഹനൻ Mla അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തെ എൽ ഡി എഫ് ഭരണം തകർത്തെറിഞ്ഞ കുടുംബങ്ങളുടെ സന്തോഷം തിരിച്ചു നൽകാൻ യു ഡി എഫ് ജനകീയ സർക്കാർ പ്രതിജ്ഞബദ്ധമാണ്. ജനങ്ങളുടെ സഹകരണം കൂടി കൂടുതൽ ശക്തമായി ഉണ്ടായാൽ അധോലോക സംഘത്തിന്റെ അടിവേരറുക്കൽ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.മൈനൊറിറ്റി കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച തൂഫാൻ ഐക്യ ദാർഢ്യ സദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയിൽ അഭയം തേടുന്ന യുവതയെ സൃഷ്ടിച്ച് ചോദ്യങ്ങളെ ഇല്ലാതാകുന്ന പശ്ചാത്യൻ കുബുദ്ധിയുടെ പരീക്ഷണ ശാലയാക്കിയ  കഴിഞ്ഞ പത്തു വർഷത്തിന്റെ അന്ത്യമാണ് ഓപ്പറേഷൻ തൂഫാനിലൂടെ സംഭവിക്കാൻ പോകുന്നതെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ രാഷ്ട്രീയ സമ്മഹ്യ നിരീക്ഷകൻ വി എസ് അനിൽ കുമാർ അഭിപ്രായപ്പെട്ടു
ജില്ലാ പ്രസിഡന്റ്‌ എൻ ആർ മായൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു സുരേഷ്ബാബു എളയാവൂർ, നൗഷാദ് ബ്ലാത്തൂർഎം. പി.അസൈനാർ ഹാജി ആർട്ടിസ്റ്റ് ശശികല ,സി.സി. നസീർ ഹാജി,ഫിലിപ് കുട്ടി,
സി.എച്.
മൊയ്‌ദീൻ കുട്ടി.
ജി.വി. ബാബു,
താജുദീൻ.വി.പി തുടങ്ങിയവർ പ്രസംഗിച്ചു.
സുലൈമാൻ ആനക്കാരൻ സ്വാഗതവും 
പി.വി.മജീദ്.നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം