കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ പൊലിസ് കണ്ടെത്തി




ഇരിട്ടി: കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെപോയ കാർ പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി. ഒരാഴ്ചമുമ്പ് മാടത്തിൽ – എടൂർ റോഡിൽ കോറമുക്കിൽ വെച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന കോറമുക്ക് സ്വദേശി ചന്ദ്രനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ കടന്നുകളയുകയിരുന്നു. ഇരിട്ടി സി ഐ കെ.വി. ഉമേഷിന്റെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ സനീതിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പ്രദേശത്തെ നിരവധി നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയും ശാസ്ത്രീയ അന്വേഷണ മാർഗങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്താണ് പോലീസ് വാഹനത്തെ കണ്ടെത്തിയത്.
ഇരിട്ടി എസ് ഐ ശ്രീനാഥ്, ഷിജിത്ത്, ഷൗക്കത്ത്, രാജേഷ്, നവാസ്, നിസാം, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം കണ്ടെത്തിയത്. എടൂർ സ്വദേശിനി മൃദുലയുടെ ഉടമസ്ഥതയിലുള്ള കാറാണ് പോലീസ് കണ്ടെത്തിയത്. ഷിജുവാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം