പുഷ്പഗിരിയിൽ വീടിനോട് ചേർന്ന വിറകുപുരയ്ക്ക് തീപ്പിടിച്ചു
തളിപ്പറമ്പ് : വീടിനോട് ചേർന്ന വിറകുപുരക്ക് തീപിടിച്ചു.
പുഷ്പഗിരി സർവത്ത് റോഡിലെ കെ.കെ. സലാം എന്നയാളുടെ വീടിനോട് ചേർന്ന വിറക് പുരയിൽ സൂക്ഷിച്ച വിറകിനാണ് തീ പിടിച്ചത്.
സമീപത്ത് ഉണ്ടായിരുന്ന മാലിന്യം കത്തിക്കുന്ന ഇൻസി നേറ്ററിൽ നിന്നും തീ വിറകിലേക്ക് പടരുകയായിരുന്നു.
തളിപ്പറമ്പ് അഗ്നിരക്ഷാ സേനയുടെ ഒരു യുണിറ്റ് സ്ഥലത്തെത്തി തീയണച്ചതിനാൽ വിറക്പുരയുടെ മറ്റ് ഭാഗങ്ങളും വീടും സംരക്ഷിക്കാൻ കഴിഞ്ഞു.
സീനിയർ ഫയർ ആൻറ് റസ്ക്യൂ ഓഫീസർ സി. കെ. ഷൈജേഷിന്റെ നേതൃത്വത്തിൽ അനീഷ് പാലവിള , വി.അനൂപ്,യദു കൃഷ്ണൻ , ദിലീപ് കുമാർ , അനൂപ് അടിയോടി എന്നിവർ ചേർന്നാണ് തീയണച്ചത്.
Comments
Post a Comment