കണ്ണൂരിലെ സിപിഎം നേതാക്കൾക്കുള്ള അനധികൃത പോലീസ് സുരക്ഷയിൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു നേതാവ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി




കണ്ണൂർ : കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളായ എ എൻ ഷംസീർ, ഇ പി ജയരാജൻ,പി ജയരാജൻ, പ്രതിപക്ഷ നേതാവ് ആയിട്ടുള്ള പിണറായി വിജയൻ എന്നിവരുടെ വസതിക്ക് മുന്നിലുള്ള സുരക്ഷ പോലീസ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാവണമെന്നും കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോ ഇത്തരം വിന്യാസമെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്ക്ക് പരാതി നൽകി.
മുൻ സ്പീക്കറായിരുന്ന എ എൻ ഷംസീർ നിലവിൽ കണ്ണൂരാണ് താമസമാക്കുന്നതെന്നും തലശ്ശേരിയിലെ അവരുടെ വസതിക്ക് മുന്നിൽ 3 പോലീസ് ഉദ്യോഗസ്ഥർ വെറുതെയിരിക്കുന്നുവെന്നും പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യമുണ്ടോയെന്നും സേനയിൽ ഉദ്യോഗസ്ഥരുടെ ലഭ്യതയിൽ  ഉൾപ്പെടെ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ എം എൽ എ മാർ കൂടിയല്ലാത്ത ഇ പി ജയരാജൻ, എ എൻ ഷംസീർ, പി ജയരാജൻ എന്നിവരുടെ ഉൾപ്പെടെ വസതിക്ക് മുന്നിൽ പോലീസ് സുരക്ഷ ഉദ്യോഗസ്ഥരുടെ വിന്യാസം കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണോയെന്ന് പരിശോധിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ കൃത്യമായ മാനദണ്ഡം ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു. കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുലാണ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം